Wednesday, 29 Jun 2016
You are here: Home

Thrissur Rural Police

 

Thrissur,the cultural capital of kerala is well known

for its communal harmony,festivals,cultural programmes,

religious places of importance to hindus,muslims & christians

and the peaceful and secured life it offers to its inhabitants.

Thrissur Rural Police Aims to provide a very secured and peaceful life
to the people who resides in the perimeter of its jurisdiction.

We are engaged in a round-the-clock service for the protection of people.

District Police Chief is at the apex of the Police Force of Thrissur Rural District.
He also acts as the registration officer for foreigners.

  • Thrissur Rural Police

Raibow

ഓപ്പറേഷൻ റെയിൻബോ തൃശ്ശൂർ ജില്ലയിൽ

ജില്ലയിലെ ജനങ്ങളുടെ സുരക്ഷിത യാത്ര ഉറപ്പു വരുത്തുന്നതിന് ഓപ്പറേഷൻ റെയിൻ ബോ ജൂൺ 1 മുതൽ നടപ്പാക്കി വരുന്നു.മഴക്കാലത്ത് റോഡിലോടുന്ന വാഹനങ്ങളുടെ കണ്ടീഷൻ പരിശോധിക്കാൻ പൊതുജനങ്ങളുടെ സഹായത്തോടെ ജനങ്ങൾക്കായി പോലീസ് റോഡിലിറങ്ങുന്നു. കണ്ടീഷൻ ഇല്ലാത്ത വാഹനങ്ങൾക്ക് പിഴയും ഉപദേശവും നല്കും. നല്ല കണ്ടീഷനിൽ വാഹനം ഉപയോഗിക്കുന്നവർക്ക് അഭിനന്ദനവും ഓപ്പറേഷൻ റെയിൻബോ എന്നെഴുതിയ സ്റ്റിക്കറും സമ്മാനമായി നല്കും. ജില്ലയിലെ ജനങ്ങൾ പൊത വെ നിയമങ്ങൾ പാലിക്കുന്നവരാണെങ്കിലും ഇത്തരത്തിലുള്ള പോലീസിന്റെ പദ്ധതി ജനങ്ങളെ കൂടുതൽ ബോധവത്കരിക്കാനും ജനങ്ങളുടെ സഹായത്തോടെ അപകടങ്ങൾ ഒഴിവാക്കാനും കഴിയും. മഴക്കാലത്ത് വാഹനാപകടങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പോലീസ് ഇത്തരമൊരു ഓപ്പറേഷൻ ആരംഭിച്ചിട്ടുള്ളത്. ജില്ലയിൽ ഓടുന്ന എല്ലാ വാഹനങ്ങളും ഓപ്പറേഷൻ റെയിൻബോ പദ്ധതിയിൽ പെടും. ഇതിൽ വാഹനങ്ങളുടെ രേഖകൾക്ക് പുറമേ ബ്രേക്ക്, ലൈറ്റ്, ഇൻഡിക്കേറ്റർ, ടയർ, വൈപ്പർ തുടങ്ങിയവയുടെ കണ്ടീഷൻ പരിശോധിക്കും. കണ്ടീഷനല്ലാത്ത വാഹനങ്ങൾ കുറവുകൾ പരിഹരിച്ച ശേഷം നിരത്തിലിറക്കാൻ അനുവദിക്കും. നല്ല കണ്ടീഷനിൽ ഓടുന്ന വാഹനങ്ങൾ പോലീസ് നൽകുന്ന ഓപ്പറേഷൻ റെയിൻബോ എന്ന സ്റ്റിക്കർ പതിച്ച് അഭിമാനത്തോടെ പേടിക്കാതെ യാത്ര തുടരാം . ഒന്നാം തീയതി മുതൽ ആരംഭിച്ച ഈ പദ്ധതിക്ക് ജനങ്ങളുടെ നല്ല രീതിയിലുള്ള സഹകരണവും പിന്തുണയുമാണ് ലഭിക്കുന്നത്.